കൊച്ചി: സംസ്ഥാനത്തെ അലുമിനിയം വ്യാപാരികളുടെ സംഘടനയായ അലുമിനിയം ഡീലേഴ്സ് ഫോറം (എഡിഎഫ്) സംസ്ഥാന സമ്മേളനം ബോൾഗാട്ടി ലുലു ഗ്രാന്റ് ഹയാത്ത് കണ്വൻഷൻ സെന്ററിൽ കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ. ബാബു അധ്യക്ഷത വഹിച്ചു.
പ്രളയത്തിൽ തകർന്ന ആയിരം വീടുകൾ പുനർനിർമിക്കുന്നതിനാവശ്യമായ അലുമിനിയം ജനലുകളും പിവിസി വാതിലുകളും സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ടി.എ. അഹമ്മദ് കബീർ എംഎൽഎ നിർവഹിച്ചു. എ. ബഷീർ, മധുബെൻ ഏബ്രഹാം, ബൈജു കെ. തോമസ്, സജൽ മുഹമ്മദ്, പി.പി. കമാൽ, ആന്റണി മുണ്ടയ്ക്കൽ, പി.പി. ജോസ് എന്നിവർ പ്രസംഗിച്ചു.
പുതിയ പ്രസിഡന്റായി സജൽ മുഹമ്മദും ജനറൽ സെക്രട്ടറിയായി മധുബെൻ ഏബ്രഹാമും ചുമതലയേറ്റു.
മറ്റു ഭാരവാഹികൾ: ബൈജു കെ. തോമസ് (ട്രഷറർ), അഹമ്മദ് ഇഖ്ബാൽ, ആന്റണി മുണ്ടക്കൽ, ടി.പി. കമാൽ, മുഹമ്മദ് ബഷീർ, കെ.ആർ. സുധീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), പരേഷ് എസ്. ഷാ, ബിജോയ് കെ. തോമസ്, ആർ.ബി. ശ്രീകാന്ത്, എം.പി. ഇർഷാദ്, ദിവാകർ ഷേണായ് (സെക്രട്ടറിമാർ).
അലുമിനിയം ഡീലേഴ്സ് ഫോറം സംസ്ഥാന സമ്മേളനം
01:03 AM Oct 15, 2018 | Deepika.com