അലഹാബാദ് ഇനി പ്രയാഗ്രാജ്
12:25 AM Oct 15, 2018 | Deepika.com
ലക്നോ: യുപിയിലെ അലഹാബാദ് ജില്ലയുടെ പേര് പ്രയാഗ്രാജ് എന്നു മാറ്റുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേരുമാറ്റത്തിനു ഗവർണർ രാം നായിക് അനുമതി നല്കിയതായി മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെ കുംഭമേള നടക്കാനിരിക്കേയാണു പേരുമാറ്റം.