തിരുവനന്തപുരം: വിദേശ സന്ദർശനത്തിനു തയാറെടുക്കുന്ന മന്ത്രിതല സംഘത്തിൽ ഐഎഎസ് ഇതര ഉദ്യോഗസ്ഥരും വിജിലൻസ് അന്വേഷണം നേരിടുന്നവരും ഇടം നേടിയതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് അതൃപ്തി. സെക്രട്ടറിതലത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ മന്ത്രിമാർക്കൊപ്പം അയയ്ക്കേണ്ടതുള്ളുവെന്നായിരുന്നു മന്ത്രിസഭാ തീരുമാനം.
എന്നാൽ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കൂടാതെ ജൂണിയർ ഐഎഎസ് ഉദ്യോഗസ്ഥരും ഐഎഎസുകാരല്ലാത്ത ഉദ്യോഗസ്ഥരും ഇടം പിടിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെപ്പോലും കൊണ്ടുപോകേണ്ടതില്ലെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട്.
യാത്രയ്ക്ക് ഐഎഎസുകാർ അല്ലാത്തവരും
01:17 AM Oct 14, 2018 | Deepika.com