കോട്ടയം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തിനിടയിലുണ്ടായിട്ടുള്ള പ്രതികരണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നും കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതിവിധി മറികടക്കാനുള്ള എക്സിക്യൂട്ടീവ്,ലെജിസ്ലേച്ചര്‍ അധികാരങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം.യുവതികള്‍ ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ചാല്‍ വലിയ സംഘര്ഷമുണ്ടാകുമെന്നതിന് രണ്ടുപക്ഷമില്ല. പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് അത്തരമൊരു സാഹചര്യത്തെ തോക്കുകളുപയോഗിച്ച് തരണം ചെയ്യാനാവില്ലെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേർത്തു.
നിയമസഭാസമ്മേളനം വിളിക്കണം: പി.സി. ജോര്‍ജ്
01:17 AM Oct 14, 2018 | Deepika.com