തിരുവനന്തപുരം: ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ഒഡീഷ, ആന്ധ്ര തീരങ്ങളിലെ തകർന്ന അന്തർ സംസ്ഥാന ലൈൻ പ്രസരണ ലൈനിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകുംവരെ അര മണിക്കൂർ ലോഡ് ഷെഡിംഗ് തുടരും.
ഇന്നലെ വൈകുന്നരം ആറുമുതൽ 11 വരെ വൈദ്യുതി ക്ഷാമം കാരണം വിവിധ ഭാഗങ്ങളിൽ അരമണിക്കൂറിൽ കുറയാത്ത സമയം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി വൈദ്യുതി ബോർഡ് അറിയിച്ചു. കേരളത്തിലേക്കു ലഭ്യമാകുന്ന വൈദ്യുതിയിൽ 700 മെഗാവാട്ടിന്റെ കുറവ് കഴിഞ്ഞ ദിവസവും ഉണ്ടായി. തകർന്ന ലൈനുകളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്. അറ്റകുറ്റപ്പണി തീർന്നാൽ മാത്രമേ കേന്ദ്ര നിലയങ്ങളിൽനിന്നു ലഭിക്കുന്നതും പൊതുവിപണിയിൽനിന്നു വാങ്ങുന്നതുമായ വൈദ്യുതി കൊണ്ടുവരാനാകൂ.
വൈദ്യുതി പ്രതിസന്ധി തുടരുന്നു; ലോഡ് ഷെഡിംഗ് തുടരും
12:55 AM Oct 14, 2018 | Deepika.com