തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശബരിമല സംരക്ഷണ സമിതി പന്തളത്തുനിന്ന് ആരംഭിച്ച ശബരിമല രക്ഷായാത്ര ഇന്നു തിരുവനന്തപുരത്ത് എത്തും.
രാവിലെ 10 ന് മണ്ണന്തലയിൽനിന്നു പ്രവീണ്തൊഗാഡിയ നയിക്കുന്ന യാത്ര മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സമാപിക്കും. സ്വാധി പ്രാചി, ടൈഗർ രാജ് സിംഗ്, പ്രതീഷ് വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിക്കും.
ശബരിമല രക്ഷായാത്ര ഇന്നു ക്ലിഫ് ഹൗസിനു മുന്നിൽ സമാപിക്കും
12:55 AM Oct 14, 2018 | Deepika.com