കൊച്ചി: പാർസൽ സർവീസ് സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 കോടി രൂപയുടെ എംഡിഎംഎ (മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ) പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളിൽ ഒരാളായ അലിയെ തേടി അന്വേഷണസംഘം ഇന്നു ചെന്നൈയിലേക്ക് പുറപ്പെടും.
കേസിൽ പിടിയിലായ എക്സൈസ് കസ്റ്റഡിയിലുള്ള പ്രതി പ്രശാന്ത് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ചെന്നൈയിലേക്ക് പുറപ്പെടുന്നത്.
ചെന്നൈയിലെത്തിയ ശേഷം അന്വേഷണസംഘത്തിന് അലിയുടെ യഥാർഥ പേരും വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതിനിടെ പ്രശാന്ത് കുമാറിനെ ഇന്നലെയും ചോദ്യം ചെയ്തു. നിലവിൽ അലിയും പിടിയിലായ പ്രതി പ്രശാന്ത് കുമാറും താമസിച്ച ലോഡ്ജുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവിധ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. അതേസമയം അലി വിദേശത്തേക്ക് കടന്നോയെന്ന തരത്തിലുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.
എംഡിഎംഎ കടത്ത്: അന്വേഷണസംഘം ചെന്നൈയിലേക്ക്
12:55 AM Oct 14, 2018 | Deepika.com