കോതമംഗലം: കോതമംഗലത്ത് യുവതിയെ കറിക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെ കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടിക്ക് സമീപം നൂലേലി മുണ്ടയ്ക്കമുറി രാജേഷ് (41) ആണ് വാക്കുതർക്കത്തിനിടെ ഭാര്യ ജാൻസി (35)യെ വെട്ടി പരിക്കേൽപ്പച്ചത്.
കഴുത്തിലും കൈയിലും പുരികത്തിലും മുറിവേറ്റ ജാൻസി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലത്തുള്ള ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ ഒരുങ്ങിയ ജാൻസിയെ മദ്യലഹരിയിൽ രാജേഷ് തടഞ്ഞതായി പോലീസ് പറയുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ രാജേഷ് കറിക്കത്തിയെടുത്ത് ജാൻസിക്കു നേരെ വീശുകയായിരുന്നത്രേ. പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
12:55 AM Oct 14, 2018 | Deepika.com