ആലപ്പുഴ: ശബരിമലവിഷയത്തിൽ കെപിഎംഎസ് വിശ്വാസികൾക്കൊപ്പമാണെന്നും തെരുവിലിറങ്ങി സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകില്ലെന്നും ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്.
സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ കെപിഎംഎസ് കുടുംബത്തിലെ ഒരുസ്ത്രീയും ശബരിമലയിൽ പോകില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽപറഞ്ഞു. ശബരിമല വിഷയത്തിൽ ഭുരഭിമാനം വെടിഞ്ഞ് ബന്ധപ്പെട്ടവർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി വിശ്വാസികളുടെ വികാരവും ശബരിമലയുടെ പവിത്രതയും സംരക്ഷിക്കണമെന്നും തുറവൂർ സുരേഷ് ആവശ്യപ്പെട്ടു.
ശബരിമല: തെരുവിൽ ഇറങ്ങില്ലെന്നു കെപിഎംഎസ്
12:23 AM Oct 14, 2018 | Deepika.com