കോന്നി: കോന്നിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. രണ്ടു വീടുകൾ തകർന്നു. പ്രധാന പാതയിലും വെള്ളം കയറി. അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ, മുറ്റാക്കുഴി ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
ഉരുൾ പൊട്ടിയതിനേത്തുടർന്നു പിഎം റോഡിൽ ഗതാഗതവും സ്തംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ഓടെ ആരംഭിച്ച കനത്തമഴയിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ പാറമടയോടു ചേർന്നാണ് ഒരു ഉരുൾപൊട്ടിയത്.
കോന്നിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ
12:17 AM Oct 14, 2018 | Deepika.com