പാലാ: സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടുകൂടി വിദ്യാർഥികളുടെ വ്യവസായിക വൈദഗ്ധ്യം വളർത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഐസിടി അക്കാഡമി ഓഫ് കേരളയും സഹകരണത്തിനു ധാരണയായി.
കോളജിലെ വിദ്യാർഥികൾക്ക് വ്യവസായ രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ചു വിദഗ്ധ പരിശീലനവും പ്രോജക്ടുകൾ ചെയ്യുവാനുള്ള സാങ്കേതിക സഹായവും നൽകും.
അധ്യാപകർക്ക് വ്യവസായ രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ച് വിദഗ്ധ പരിശീലനം അക്കാഡമി നൽകും.
കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥികൾക്കു വ്യവസായികരംഗത്തെ ജോലിസാധ്യത കൂട്ടുവാൻ ഉപകരിക്കും.
വിദ്യാഭ്യാസവും വ്യവസായിക നൈപുണ്യം തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനു വേണ്ടി വിവിധ ക്ലാസുകൾ ധാരണയുടെ ഭാഗമായി നടത്തപ്പെടും.
ഐസിടി അക്കാഡമിക്കു വേണ്ടി മാനേജർ (അക്കാഡമിക് റിലേഷൻസ്) കെ.വി. കുമാറും സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിനുവേണ്ടി പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡും ചേർന്ന് കോളജ് മാനേജർ ഫാ. മാത്യു കോരംകുഴ, എസ്. സർജു എന്നിവരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി.
പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജും ഐസിടി അക്കാഡമി ഓഫ് കേരളയുമായി ധാരണ
12:17 AM Oct 14, 2018 | Deepika.com