കോട്ടയം: ഇന്ധനവില വർധന, കേരളത്തോടുള്ള കേന്ദ്ര അവഗണന, അഴിമതി എന്നിവയിൽ പ്രതിഷേധിച്ച് 31ന് രാവിലെ പത്തിന് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്തും.
സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎയുടെ അധ്യക്ഷതയിൽ ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം സുപ്രിയ സൂളേ എംപി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
എൻസിപി രാജ്ഭവൻ മാർച്ച് നടത്തും
12:17 AM Oct 14, 2018 | Deepika.com