തിരുവനന്തപുരം: പെട്രോൾ വില രണ്ടര രൂപ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയാറായ സാഹചര്യത്തിൽ അധിക നികുതി ഇനത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഇത്രയും തുക കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
പെട്രോൾ- ഡീസൽ വില കുറയ്ക്കില്ലെന്ന മർക്കട മുഷ്ടി ഉപേക്ഷിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് തയാറാകണം.
2017- 18 ൽ പെട്രോളിയം നികുതിയിനത്തിൽ 7266 കോടി രൂപയാണു സംസ്ഥാനത്തിനു ലഭിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് 2000 കോടി രൂപ അധികം. മറ്റു സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായ സാഹചര്യത്തിൽ നികുതി ഒഴിവാക്കാൻ കേരളവും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോൾ: അധിക നികുതി ഒഴിവാക്കാൻ സംസ്ഥാനം തയാറാകണമെന്നു ബിജെപി
02:24 AM Oct 06, 2018 | Deepika.com