കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 132.3 അടിയാണ്. വൃഷ്ടിപ്രദേശത്ത് വനത്തിൽ കനത്ത മഴയുള്ളതിനാൽ നീരൊഴുക്ക് ശക്തമാണ്.
സെക്കൻഡിൽ എണ്ണായിരം ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ സെക്കൻഡിൽ 1,627 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ് 131.6 അടിയായിരുന്നു. നീരൊഴുക്ക് ശക്തമായതിനാൽ രാത്രി ജലനിരപ്പ് 133 അടി പിന്നിട്ടേക്കാം.
അണക്കെട്ട് പ്രദേശത്തു മഴ കുറവാണ്. 38 മില്ലിമീറ്ററാണ് അണക്കെട്ടിൽ പെയ്ത മഴ.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു
01:08 AM Oct 06, 2018 | Deepika.com