സ്വകാര്യ ബസ് സമരം: പ്രഖ്യാപനം ഇന്ന്
01:08 AM Oct 06, 2018 | Deepika.com
തൃശൂർ: ഡീസൽ വിലവർധനയെത്തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിയതിനാൽ സമരം പ്രഖ്യാപിക്കാനായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന ബസുടമാ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്നു തൃശൂരിൽ ചേരും. രാവിലെ പതിനൊന്നിനു ഹോട്ടൽ വൃന്ദാവനിലാണ് യോഗം.