കാ​​​സ​​​ര്‍​ഗോ​​​ഡ് ചെ​​​മ്മ​​​നാ​​​ട്ട് പാ​ച​ക​വാ​ത​ക ടാ​ങ്ക​റി​നു തീ​പി​ടി​ച്ചു

01:03 AM Oct 01, 2018 | Deepika.com
കാ​​​സ​​​ര്‍​ഗോ​​​ഡ്: പാ​​​ച​​​ക​​​വാ​​​ത​​​ക​​​വു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക്കു തീ​​​പി​​​ടി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 1.30 ഓ​​​ടെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ചെ​​​മ്മ​​​നാ​​​ട്ടാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​നി​​​ന്നു കൊ​​​ല്ല​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​യു​​​ടെ ട​​​യ​​​റി​​​നാ​​​ണ് തീ​​​പി​​​ടി​​​ച്ച​​​ത്. ടാ​​​ങ്ക​​​ര്‍​ലോ​​​റി​​​യു​​​ടെ അ​​​ടി​​​യി​​​ല്‍​നി​​​ന്നു പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു​​​ക​​​ണ്ട് മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ ടാ​​​ങ്ക​​​ര്‍ ലോ​​​റി നി​​​ര്‍​ത്തി ഡ്രൈ​​​വ​​​റും ക്ലീ​​​ന​​​റും ഇ​​​റ​​​ങ്ങി​​​യോ​​​ടി. നാ​​​ട്ടു​​​കാ​​​ര്‍ വി​​​വ​​​രം ന​​​ല്‍​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഫ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സെ​​​ത്തി​​​യാ​​​ണ് തീ​​​യ​​​ണ​​​ച്ച​​​ത്. ഒ​​​രു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു തീ​​​യ​​​ണ​​​യ്ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത്.