റിവ്യൂ ഹ​ർ​ജി ന​ൽ​ക​ണ​ം: ചെ​ന്നി​ത്ത​ല

12:50 AM Oct 01, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പു​​​നഃപ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. വി​​​ധി​​​യു​​​ണ്ടാ​​​ക്കു​​​ന്ന സാ​​​മൂ​​​ഹി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​വും പ്ര​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ വി​​​ശ്വാ​​​സ​​​ങ്ങ​​​ളും ആ​​​ചാ​​​ര​​​ങ്ങ​​​ളും മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​ര​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാട്. ഇടതുസർക്കാർ വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടെ​​​ടു​​​ക്കാ​​​തെ ക​​​ള്ള​​​ക്ക​​​ളി ന​​​ട​​​ത്തി​​​യ​​​താ​​​ണ് വി​​​ധി​​​ക്ക് കാ​​​ര​​​ണ​​​ം.