നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലിനിടെ ഓടിരക്ഷപ്പെട്ടയാൾ കുഴഞ്ഞുവീണു മരിച്ചു. കൈലാസപുരി മേഘന ജോണ്സണ് (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 8. 30 നായിരുന്നു അപകടം. നെടുങ്കണ്ടത്തു നിന്ന് കൈലാസപുരിയിലുള്ള വീട്ടിലേക്ക് ബൈക്കിൽ പോകവേ മലമുകളിൽ നിന്ന് ഉരുൾപൊട്ടി വന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. ഇതേത്തുടർന്ന് ഓടി രക്ഷപ്പെടുന്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് നെടുങ്കണ്ടത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
കനത്തമഴയിൽ നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ വെള്ളം കയറി. ചക്കക്കാനത്തിനു സമീപം നിരവധി വീടുകളിലും വെള്ളം കയറി. മൂന്ന് മണിക്കൂറോളം ശക്തമായ മഴലഭിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉടുന്പൻചോല തഹസിൽദാർ അറിയിച്ചു.
നെടുങ്കണ്ടത്ത് കനത്ത മഴ: ഉരുൾപൊട്ടലിനിടെ കുഴഞ്ഞുവീണ് ഒരാൾ മരിച്ചു
01:26 AM Sep 29, 2018 | Deepika.com