തിരുവനന്തപുരം: മഹാ പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുകള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനെത്തിയ യൂനിസെഫിന്റെ വിദ്യാഭ്യാസ വിഭാഗം ഹെഡ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണു പറഞ്ഞത്. മുഴുവന്‍ കുട്ടികളും സ്കൂളില്‍ എത്തുന്നുണ്ടെന്നു വിദ്യാഭ്യാസ ഓഫീസര്‍മാരും പരിശോധിക്കണം.ഓഫീസിലിരുന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്താനാവില്ല. മന്ത്രി പറഞ്ഞു.
കെ.മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു.
പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി ശ്രദ്ധേയം: മന്ത്രി
12:47 AM Sep 28, 2018 | Deepika.com