ബിഷപ് ​ഫ്രാ​ങ്കോ നി​ര​പ​രാ​ധി​യെ​ന്നു പി.​സി. ജോ​ർ​ജ്

01:36 AM Sep 26, 2018 | Deepika.com
പാ​​ലാ: പി​.​സി ജോ​​ർ​​ജ് എം​​എ​​ൽ​​എ ഇ​​ന്ന​​ലെ പാ​​ലാ സ​​ബ് ജ​​യി​​ലി​​ലെ​ത്തി ഡോ. ​​ഫ്രാ​​ങ്കോ മു​​ള​​യ്ക്ക​​ലി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. നി​​ര​​പ​​രാ​​ധി​​യാ​​യ ബിഷപ്പി​​നെ​​യാ​​ണ് ജ​​യി​​ലി​​ല​​ട​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നു നൂ​​റു ശ​​ത​​മാ​​നം ബോ​​ധ്യ​​മു​​ള്ള​​തി​​നാ​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ കാ​​ണാ​​ൻ പോ​​യ​​തെ​​ന്നു സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​ശേ​​ഷം പി.​​സി.​​ജോ​​ർ​​ജ് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.

ഇ​​നി​​യും താ​ൻ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ജ​​യി​​ലി​​ൽ പോ​​കും. താ​​ൻ സ​​ത്യ​​ത്തി​​ന്‍റെ ഭാ​​ഗ​​ത്ത് നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ആ​​രെ​​യും പേ​​ടി​​യി​​ല്ല. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ആ​​ളെ പി​​ടി​​ച്ച് ജ​​യി​​ലി​​ല​​ട​​യ്ക്ക​​ണ​​മെ​​ന്നേ​​യു​​ള്ളൂ​​വെ​​ന്നും അ​​ദ്ദേ​​ഹം വി​​മ​​ർ​​ശി​​ച്ചു.

ക​​ന്യാ​​സ്ത്രീ പി.​​സി. ജോ​​ർ​​ജി​​നെ​​തി​​രേ കോ​​ട്ട​​യം എ​​സ്പി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട​​ല്ലോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഏ​​തു നി​​യ​​മ​​ന​​ട​​പ​​ടി​​യും നേ​​രി​​ടു​​ന്ന​​തി​​നു ത​​യാ​​റാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.20നാ​​ണ് ജോ​​ർ​​ജ് ജ​​യി​​ലി​​ൽ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യു​​ന്ന ഡോ. ​​ഫ്രാ​​ങ്കോ​​യെ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.