ബിഷപ് മാർ മുരിക്കൻ ഡോ. ഫ്രാങ്കോയെ സന്ദർശിച്ചു
01:36 AM Sep 26, 2018 | Deepika.com
കോട്ടയം: പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പാലാ സബ് ജയിലെത്തി ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു. സെമിനാരി പരിശീലന കാലം മുതൽ ജയിൽ മിനിസ്ട്രി നടത്തുന്ന മാർ ജേക്കബ് മുരിക്കൻ ഈ ശുശ്രൂഷയുടെ ഭാഗമായിട്ടാണ് ഇന്നലെ സബ് ജയിലിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ നടന്ന സന്ദർശനം 10 മിനിറ്റോളം നീണ്ടു. ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേലും ഒപ്പമുണ്ടായിരുന്നു.