തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി നാളെ ഉച്ചയ്ക്ക് 12നു ചുമതലയേൽക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന എം.എം.ഹസൻ മുല്ലപ്പള്ളി രാമചന്ദ്രന് അധികാരം കൈമാറും.
വർക്കിംഗ് പ്രസിഡന്റുമാരായി കെ.സുധാകരൻ, എം.ഐ. ഷാനവാസ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും കെപിസിസി പ്രചാരണ വിഭാഗം ചെയർമാനായി കെ.മുരളീധരൻ എംഎൽഎയും ചുമതല ഏറ്റെടുക്കും. കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുൻ പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം ആറിനു മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി നാളെ ചുമതലയേൽക്കും
01:36 AM Sep 26, 2018 | Deepika.com