ബസ് വ്യവസായം: ചര്‍ച്ചയ്ക്കു തയാറെന്ന് മന്ത്രി
01:36 AM Sep 26, 2018 | Deepika.com
കോഴിക്കോട്: സ്വകാര്യബസ് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബസുടമകളുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ഇന്ധന വിലവര്‍ധനയാല്‍ കെഎസ്ആർടിസി ഉൾപ്പെടെ ട്രാന്‍സ്പോര്‍ട്ട് വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വീസ് നടത്താനാകില്ലെന്ന സ്വകാര്യ ബസുടമകളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണന്നും മന്ത്രി പറഞ്ഞു.