തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
ആള്‍ക്കൂട്ട ആക്രമണത്തിലൂടെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും.
ആള്‍ക്കൂട്ടക്കൊല: കര്‍ശന നടപടിയെന്ന്
01:36 AM Sep 26, 2018 | Deepika.com