ചന്ദന വില്പന ആരംഭിച്ചു
01:36 AM Sep 26, 2018 | Deepika.com
പെരുന്പാവൂർ: പെരുന്പാവൂർ ടിംബർ സെയിൽസ് ഡിവിഷനു കീഴിലുള്ള നെല്ലാട്, വീട്ടൂർ തടി ഡിപ്പോയിൽ ചന്ദനത്തിന്റെ ചില്ലറ വില്പന ആരംഭിച്ചു. ചന്ദനം ആവശ്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഓഫീസ് പ്രവൃത്തി സമയങ്ങളിൽ വീട്ടൂർ ഡിപ്പോയിൽ എത്തി നിശ്ചയിച്ചിട്ടുള്ള വില അടച്ച് ചന്ദനം വാങ്ങാവുന്നതാണെന്നു ഡിപ്പോ ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 0484-2768640.