ലോഗോസ് ബൈബിൾ ക്വിസ് 30ന്
01:12 AM Sep 26, 2018 | Deepika.com
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെയും കേരള കത്തോലിക്കാ ബൈബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യ ലോഗോസ് ബൈബിൾ ക്വിസിന്റെ ആദ്യഘട്ടം 30നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിലാണു പരീക്ഷ. രൂപതാതല പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്കുള്ള രണ്ടാംഘട്ട പരീക്ഷ നവംബർ 11നും മെഗാഫൈനൽ ടിവി ക്വിസ് നവംബർ 22-25 തീയതികളിലും നടക്കും. പ്രളയം ബാധിച്ച ചങ്ങനാശേരി, മാവേലിക്കര, തിരുവല്ല, കൊല്ലം, കോട്ടപ്പുറം, മാനന്തവാടി രൂപതകളിൽ ആദ്യഘട്ട പരീക്ഷ ഒക്ടോബർ 14നാണ്.