തിരുവനന്തപുരം : പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി സർക്കാർ/സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികളിൽ എഐസിടിഇ ഫീ വേയറിന് അർഹരായ വിദ്യാർഥികളുടെ അന്തിമ ലിസ്റ്റ് www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളെ ട്യൂഷൻ ഫീസ് ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതിനും ഇതിനോടകം അവർ അടച്ചിട്ടുള്ള ട്യൂഷൻ ഫീസ് തിരികെ നൽകുന്നതിനും കോളജ് അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഫീസ് ആനുകൂല്യത്തിന് അർഹരായവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
01:12 AM Sep 26, 2018 | Deepika.com