കോട്ടയം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗി(എൻഐഒഎസ്) ന്റെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി കേരളത്തിലെ വിദ്യാർഥികൾക്കു മാത്രമായി ഒക്ടോബർ 15-ലേക്കു നീട്ടി.
പ്രകൃതിക്ഷോഭത്തെത്തുടർന്നു രേഖകൾ നഷ്ടപ്പെടുകയും രജിസ്ട്രേഷൻ നടത്താനാവാതെ വന്ന വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനാണു തീരുമാനം. കൂടാതെ ലേറ്റ് ഫീയായി ഈടാക്കിയിരുന്ന 700 രൂപയും കേരളത്തിലെ വിദ്യാർഥികൾക്ക് ഇളവ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എൻഐഒഎസിന്റെ വെബ്സൈറ്റ് www.nios.ac.in കാണുക.
രജിസ്ട്രേഷൻ തീയതി നീട്ടി
01:12 AM Sep 26, 2018 | Deepika.com