പെരുന്നാട്: ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനവും ദീപഗിരി ബഥനി ആശ്രമദേവാലയ കൂദാശയും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു.
ദീപഗിരി ബഥനി ആശ്രമം അതിന്റെ ലക്ഷ്യം കൈവിടാതെ പ്രാർഥനാഭവനമായി എന്നും നിലകൊള്ളട്ടെയെന്ന് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ സന്ദേശത്തിൽ പറഞ്ഞു. സമ്മേളനത്തിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവൽ മാർ ഐറേനിയോസ്, സുപ്പീരിയർ ജനറൽ ഫാ.ജോസ് കുരുവിള ഒഐസി എന്നിവർ സന്നിഹിതരായിരുന്നു.സമ്മേളനത്തിൽ ശതാബ്ദി ലോഗോയുടെ പ്രകാശനവും കർദിനാൾ നിർവഹിച്ചു.
ബഥനി സന്യാസി സമൂഹത്തിന്റെ സെക്രട്ടറി ജനറൽ ഫാ. ആന്റണി പടിപ്പുരയ്ക്കൽ പെരുന്നാട് ബഥനി മലയിൽ സ്ഥാപിക്കപ്പെടുന്ന സ്മാരക ആശ്രമത്തിന്റെ ഡിക്രി ഓഫ് ഇറക്ഷൻ വായിച്ചു പുതിയ ആശ്രമത്തിന്റെ ചുമതല വഹിക്കുന്ന ഫാ. വർഗീസ് തൈക്കൂട്ടത്തിലിനു കൈമാറി.
ബഥനി ആശ്രമത്തിന്റെ ശതാബ്ദിയാഘോഷം തുടങ്ങി
01:28 AM Sep 25, 2018 | Deepika.com