കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ കമ്മീഷനുകൾ അവരെ നിയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ആജ്ഞാനുവർത്തികളായാണു പെരുമാറുന്നതെന്നു കേരള യുവജനപക്ഷം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു.
സ്വതന്ത്ര്യമായി പ്രവർത്തിക്കേണ്ട വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് അവരിൽ നിക്ഷിപ്തമായ ചുമതലയേക്കാൾ താത്പര്യം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കാനാണ്. പെട്രോളിയം വിലവർധനയ്ക്കെതിരെ ജില്ലാ കേന്ദ്രങ്ങളിൽ ശൗചാലയ ഭിക്ഷാടനം എന്ന പേരിൽ സമരപരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
യോഗം കേരള ജനപക്ഷം സംസ്ഥാന വൈസ് ചെയർമാൻ ഇ.കെ. ഹസൻകുട്ടി ഉദ്ഘാടനം ചെയ്തു. ഷൈജോ ഹസൻ അധ്യക്ഷത വഹിച്ചു. സുബീഷ് ശങ്കർ, ഷോണ്‍ ജോർജ് , ബൈജു മണ്ഡപം, ലെൽസ് വയലിക്കുന്നേൽ, പ്രവീണ്‍ രാമചന്ദ്രൻ, മാത്യു വേഗത്താനം സഞ്ചു ജെയിംസ്, റനീഷ് ചൂണ്ടച്ചേരി, രാഹുൽ ജോ, വിൽഫ്രഡ് വില്യം, എൽദോസ് ഓലിക്കൽ, റിജോ വാളാന്തറ, വിഷ്ണു അന്പാടി, ടിജോ സ്യാന്പിയിൽ, ജോ നെടുങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.
കമ്മീഷനുകൾ രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നു: കേരള യുവജനപക്ഷം
01:28 AM Sep 25, 2018 | Deepika.com