ഭരണങ്ങാനം: എഎസ്ഐഎസ്സി (അസോസിയേ ഷൻ ഒാഫ് സ് കൂൾസ് ഫോർ ഇന്ത്യൻ സ്കൂ ൾ സർട്ടിഫിക്ക റ്റ്) പ്രഥമ സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പ് ഭരണങ്ങാനത്ത് നടക്കും. 27നു രാവിലെ 8.15 ന് ഭരണങ്ങാനം അൽഫോൻസ റെസിഡൻഷൽ സ്കൂളിൽ ചാന്പ്യൻഷിപ്പിനു തുടക്കമാകുമെന്നു പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആൻസൽ മരിയ, പിടിഎ പ്രസിഡന്റ് ജോസ് പാറേക്കാട്ട് എന്നിവർ അറിയിച്ചു.
സ്വാഗതസംഘം ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ഫാ. ജയിംസ് മുല്ലശേരി (രക്ഷാധികാരി), സിസ്റ്റർ ആനി കല്ലറങ്ങാട്ട് (ഉപരക്ഷാധികാരി), ഡോ. സിസ്റ്റർ ആൻസൽ മരിയ (ഓർഗനൈസിംഗ് സെക്രട്ടറി), ജോസ് പാറേക്കാട്ട് (ജനറൽ കണ്‍വീനർ), അനൂപ് കെ. ജോണ്‍ (കോ-ഓർഡിനേറ്റർ), ഫെലിക്സ് വിളക്കുന്നേൽ (കോ-ഓർഡിനേറ്റർ), അഞ്ജന രാജൻ, ബിൻസി സെബാസ്റ്റ്യൻ, മാർഷൽ മാത്യു (മെംബേഴ്സ്), വിവിധ കമ്മിറ്റികളുടെ ചെയർമാന്മാരായി ജോഷി മൂഴിയാങ്കൽ (സ്വീകരണ കമ്മിറ്റി), ജോജി പാറേക്കാട്ട് (പബ്ലിസിറ്റി കമ്മിറ്റി), ലിമ്യ ലൂക്കോസ് (രജിസ്ട്രേഷൻ), റോബിൻ തോമസ് (ലൈറ്റ് ആൻഡ് സൗണ്ട്), എബിസൻ ആലാനി (ഫുഡ് കമ്മിറ്റി), അനൂജ് ചിറയ്ക്കൽപുരയിടം (അക്കോമഡേഷൻ), ഷൈമോൾ തോമസ് (ഫസ്റ്റ് എയ്ഡ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എഎസ്ഐഎസ്സി സംസ്ഥാന പ്രസിഡന്റ് ഫാ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കരാട്ടെ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ സിസ്റ്റർ ആനി കല്ലറങ്ങാട്ട്, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആൻസൽ മരിയ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി പരുന്തുവീട്ടിൽ, ജില്ലാ പഞ്ചായത്ത് മെംബർ പെണ്ണമ്മ ജോസഫ്, കേരള കരാട്ടെ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, നാഷണൽ കോച്ച് ആൻഡ് റഫറി കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സെയ്ദ് ജമാൽ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ജോസ് പാറേക്കാട്ട് എന്നിവർ പ്രസംഗിക്കും.
സംസ്ഥാന തലത്തിൽ കൂടുതൽ പോയിന്റുകൾ നേടുന്ന സ്കൂളിന് ഭരണങ്ങാനം അൽഫോൻസ റെസിഡൻഷ്യൽ സ്കൂൾ ഏർപ്പെടുത്തിയിട്ടുള്ള എവർറോളിംഗ് ട്രോഫി നൽകും. സമ്മാനദാനം വൈകുന്നേരം അഞ്ചിന് പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് നിർവഹിക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറിൽപ്പരം വിദ്യാർഥികൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും.
13 കാറ്റഗറിയിലായി നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽനിന്ന് ഒരു കാറ്റഗറിയിൽ ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും മത്സരിക്കാൻ അവസരമുണ്ട്. വേൾഡ് കരാട്ടെ ഫെഡറേഷൻ റൂൾസ് അനുസരിച്ചായിരിക്കും മത്സരങ്ങൾ.
കൂടുതൽ കാറ്റഗറിയിൽ വിജയം കരസ്ഥമാക്കുന്ന സ്കൂളിന് ഓവറോൾ ട്രോഫി നൽകും. എല്ലാ കാറ്റഗറിയുടെയും ഫൈനൽ മത്സരങ്ങൾ ഉച്ചകഴിഞ്ഞാണു നടക്കുക.
എഎസ്ഐഎസ്സി സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പ് ഭരണങ്ങാനത്ത്
12:58 AM Sep 25, 2018 | Deepika.com