ഡോ. അലക്സ് മുട്ടത്തുപാടത്തിന് സ്വർണമെഡൽ

12:58 AM Sep 25, 2018 | Deepika.com
കോ​ട്ട​യം: നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് ന​ട​ത്തി​യ ഡി​എ​ൻ​ബി ( ഓ​ർ​ത്തോ​പീ​ഡി​ക്സ്) ഫൈ​ന​ൽ പ​രീ​ക്ഷ‍യി​ൽ ഡോ. ​അ​ല​ക്സ് മു​ട്ട​ത്തു​പാ​ടം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു നേ​ടി ഡോ. ​ബാ​ലു ശ​ങ്ക​ര​ൻ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. ന്യൂ​ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി അ​ശ്വി​നി​കു​മാ​ർ ചൗ​ബെ സ്വ​ർ​ണ​മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ചു.

പാ​ലാ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ. ​അ​ല​ക്സ്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് എം​ബി​ബി​എ​സ് പാ​സാ​യ​ത്. ഭാ​ര്യ: ഡോ. ​ആ​ൻ ജോ​സ​ഫ് (പീ​ഡി​യാ​ട്രീ​ഷ്യ​ൻ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി). മു​ക്കൂ​ട്ടു​ത​റ മു​ട്ട​ത്തു​പാ​ട​ത്ത് എം.​സി അ​ല​ക്സാ​ണ്ട​ർ- മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഡോ. ​അ​ല​ക്സ്.