ഉപന്യാസരചനാ മത്സരം
12:37 AM Sep 25, 2018 | Deepika.com
കോഴിക്കോട്: കൈതപ്പൊയിൽ ലിസാ കോളജിന്റെയും, ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. നവകേരളം, എഴുതൂ, നൂതനാശങ്ങൾ എന്നതാണ് വിഷയം. ഒക്ടോബർ 13ന് രാവിലെ 11ന് ലിസാ കോളജിലാണ് മത്സരംതാത്പര്യമുള്ളവർ www.lissah.com എന്ന ലിങ്കിൽ ഒക്ടോബർ അഞ്ചിനകം രജിസ്റ്റർ ചെയ്യണം. മത്സരാർഥികൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും തിരിച്ചറിയൽ കാർഡും കൊണ്ടുവരണം.