വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി ദീപികയിൽനിന്ന് പുതിയൊരു സമ്മാനം. പഠനം കൂടുതൽ ആകർഷകവും രസകരവുമാക്കാൻ സഹായിക്കുന്ന നാലു പേജ് പ്രത്യേക പതിപ്പ് എല്ലാ ബുധനാഴ്ചയും ദീപികയ്ക്കൊപ്പം ലഭിക്കും.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾക്കുള്ള പഠനസഹായി ദീപിക ചോക്ലേറ്റ്, ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള പഠനസഹായി സ്മാർട്ട് സ്റ്റുഡന്റ്, ഓരോ ആഴ്ചയിലെയും വാർത്തകളെ അധികരിച്ചുള്ള പൊതുവിജ്ഞാനം, ഉന്നത പഠനത്തിനു മാർഗ നിർദേശം നൽകുന്ന കരിയർ സ്മാർട്ട്, തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്ന കരിയർ ദീപിക എന്നിവ ഒന്നിച്ചാണ് പ്രത്യേക പതിപ്പായി പത്രത്തിനൊപ്പം നൽകുന്നത്. പ്രോജക്ടുകൾക്കും പഠനപ്രവർത്തനങ്ങൾക്കും സഹായകമായ വിധത്തിലാണ് ചോക്ലേറ്റും സ്മാർട്ട് സ്റ്റുഡന്റും അണിയിച്ചൊരുക്കുന്നത്.
വിദഗ്ധരായ അധ്യാപകർ സിലബസ് പ്രകാരമാണ് സ്മാർട്ട് സ്റ്റുഡന്റ് തയാറാക്കുന്നത്. പഠനം കൂടുതൽ രസകരമാക്കാൻ എല്ലാ കൂട്ടുകാർക്കുമായി ഈ പ്രത്യേക പതിപ്പ് സമർപ്പിക്കുന്നു.
വിദ്യാർഥികൾക്കു ദീപികയിൽനിന്നു പുതിയൊരു സമ്മാനം
01:07 AM Sep 24, 2018 | Deepika.com