കൊച്ചി: വത്തിക്കാനിൽ നടക്കുന്ന സിനഡിലും സമ്മേളനത്തിലും പങ്കെടുക്കാനായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് റോമിലേക്കു പോകും. 25 മുതൽ 28 വരെ നടക്കുന്ന സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഒക്ടോബർ മൂന്നു മുതൽ 28 വരെ നടക്കുന്ന സിനഡിലും പങ്കെടുക്കും. “യുവജനങ്ങൾ വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും’’ എന്നതാണ് സിനഡിന്റെ വിഷയം.
സീറോ മലബാർ സഭയിൽനിന്ന് മാർ ജോസഫ് പണ്ടാരശേരിൽ, മാർ ജോസഫ് പാംബ്ലാനി എന്നിവരും സീറോ മലങ്കര സഭയിൽനിന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവയും ലത്തീൻ സഭയിൽനിന്ന് അഞ്ചു ബിഷപ്പുമാരും സിനഡിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. സമ്മേളനങ്ങൾക്കു ശേഷം നവംബർ മൂന്നിന് മാർ ആലഞ്ചേരി തിരിച്ചെത്തും.
മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്
12:38 AM Sep 24, 2018 | Deepika.com