തിരുവനന്തപുരം: സംസ്ഥാനത്തെ 1901 വിദ്യാലയങ്ങളില്‍ നിന്നുള്ള 58,380 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത പതിനാലായിരത്തോളം ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ക്കാണ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സ്കൂള്‍തല പരിശീലനങ്ങളില്‍ മികവുപുലര്ത്തിയവരെയാണ് ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനായി സംസ്ഥാനത്ത് 163 ഉപജില്ലകളിലും പരിശീലനകേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
പൂർണമായും സ്വതന്ത്ര സോഫ്റ്റ്വേർ ഉപയോഗപ്പെടുത്തിയാണ് പരിശീലനം. വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്ക്രാച്ച് ഉപയോഗിച്ചുള്ള ഫ്ലഡ് റെസ്ക്യു ഗെയിം, ഡ്രാഗ് ആൻഡ് ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയറായ ‘ആപ്പ് ഇന്‍വെന്റര്‍’ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, ടോര്‍ച്ച് ആപ്പ് എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണ് ദ്വിദിന പരിശീലനക്യാമ്പിലെ പ്രധാനപ്പെട്ട പരിശീലനമേഖലകള്.
ലിറ്റില്‍കൈറ്റ്സ് പദ്ധതി: ഉപജില്ലാതല പരിശീലനക്യാമ്പുകള്‍ 29 നു തുടങ്ങും
12:30 AM Sep 24, 2018 | Deepika.com