കന്യാസ്ത്രീസമരവേദി മാർക്സിസ്റ്റ് വിരുദ്ധമാക്കാൻ ശ്രമിച്ചു: കോടിയേരി ബാലകൃഷ്ണൻ
12:29 AM Sep 24, 2018 | Deepika.com
തൃശൂർ: കന്യാസ്ത്രീകളുടെ സമരവേദി മാർക്സിസ്റ്റ് വിരുദ്ധകേന്ദ്രമാക്കാൻ ചിലർ ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരവേദിയിലെ പ്രസംഗങ്ങളെല്ലാം പാർട്ടിക്കും സർക്കാരിനും എതിരായിരുന്നുവെന്നും കോടിയേരി പറഞ്ഞു. തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.