കൊച്ചി: മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ 25ന് സംസ്ഥാനത്തുടനീളം ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ജില്ലാ കേന്ദ്രങ്ങൾക്കും പുറമേ സെക്രട്ടേറിയറ്റിനു മുന്നിലും ധർണ നടത്തും. പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ സുസ്ഥിര വികസനനയം ശാസ്ത്രീയമായി നടപ്പാക്കണമെന്ന് പ്രകൃതി സംരക്ഷണ വേദി ചെയർമാൻ എം.എൻ. ജയചന്ദ്രൻ പറഞ്ഞു. പി. സുധാകരൻ, എ.ബി. ബിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സെക്രട്ടേറിയറ്റ് ധർണ 25ന്
12:35 AM Sep 23, 2018 | Deepika.com