അടിമാലി:ഗുരുതരാവസ്ഥയില്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശു മരിച്ചു.മരിക്കാശേരി വാത്തികുടി പുത്തന്‍പുരക്കല്‍ പ്രസാദ്-ശ്രീജ ദമ്പതികളുടെ നവജാത ശിശുവാണ് മരിച്ചത്. ശനിയാഴ്ച അടിമാലി താലൂക്കാശുപത്രിയില്വച്ചായിരുന്നു കുട്ടിയുടെ മരണം.
കഴിഞ്ഞ തിങ്കളാഴ്ച അടിമാലി താലൂക്കാശുപത്രിയില്‍ വച്ച് ജനിച്ച കുട്ടി പ്രസവത്തിന് മുന്‍പ് പൊക്കില്‍കൊടി കഴുത്തില്‍ ചുറ്റി തലച്ചോറിന് ക്ഷതമേറ്റിരുന്നു.വിദഗ്കധ ചികിത്സക്കായി കുട്ടിയെ ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് മനസിലാക്കിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിവരം പ്രസാദിനെ അറിയിച്ചു.ഇതോടെ കുട്ടിയെ വിട്ട് തരണമെന്നും വീട്ടിലേക്ക് പോവുകയാണെന്നും പ്രസാദ് അറിയിച്ചു.
എന്നാല്‍ കുട്ടിയെ വിട്ട് നല്‍കുന്നതിലെ വിഷമതകള്‍ മെഡിക്കല്‍കോളജില്‍ നിന്ന് അറിയിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതി നല്‍കിയശേഷം കുട്ടിയെ ഏറ്റെടുത്തു.വെന്റിലേറ്റര്‍ വേര്‍പ്പെടുത്തിയതോടെ കുട്ടിയുടെ അനക്കവും നിലച്ചു.ഇതോടെ കുട്ടി മരിച്ചതായി കരുതിയ ബന്ധുക്കള്‍ പ്രസാദിനേയും ശ്രീജയേയും മറ്റൊരു വാഹനത്തിലും കുട്ടിയെ ആംബുലന്‍സിലും വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു
11:23 PM Sep 22, 2018 | Deepika.com