തിരുവനന്തപുരം: ബിഷപ് ഡോ. ഫ്രാങ്കോയ്ക്കെതിരായ പീഡന കേസിൽ നിയമപരമായി സർക്കാർ ചെയ്തത് 100 ശതമാനം ശരിയാണെന്നു നിയമമന്ത്രി എ.കെ. ബാലൻ.പി.ആർ. ചേംബറിൽ പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ പഴുതടച്ചു ചാർജ്ഷീറ്റ് നൽകി പ്രതിയെ നിയമത്തിനു മുന്നിൽകൊണ്ടുവന്നിരിക്കുകയാണ്. കേസ് നടപടിക്കായി ഇത്രയും കാലതാമസം നേരിട്ടതിൽ സാധാരണക്കാർക്കു സംശയം ഉണ്ടാകാം. പഴുതുകളില്ലാത്ത നിയമ നടപടികളാണു സർക്കാർ സ്വീകരിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്ഥിരപ്പെടുത്തുന്ന തെളിവുകൾ ശേഖരിച്ചതായും മന്ത്രി പറഞ്ഞു. നടൻ ദിലീപിന്റെ കാര്യത്തിലും ഇതേ രീതിയാണു സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നടപടി 100 ശതമാനം ശരിയെന്നു മന്ത്രി ബാലൻ
11:01 PM Sep 22, 2018 | Deepika.com