പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​നി​വ് - 2018 അ​ദാ​ല​ത്ത് 25ന്

11:01 PM Sep 22, 2018 | Deepika.com
കോ​​​​ട്ട​​​​യം: പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ രേ​​​​ഖ​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യ​​​​വ​​​​ർ​​​​ക്ക് സ​​​​ഹാ​​​​യ​​​​മേ​​​​കി എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി. ന​​​​ഷ്ട​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ഭ്യാ​​​​സ രേ​​​​ഖ​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 25ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ആ​​​​സ്ഥാ​​​​ന​​​​ത്ത് ’ക​​​​നി​​​​വ് 2018’ അ​​​​ദാ​​​​ല​​​​ത്ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ്ര​​​​ഫ. സാ​​​​ബു തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.

ന​​​​ഷ്ട​​​​പ്പെ​​​​ട്ട സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള​​​​ട​​​​ക്കം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ 19 വ​​​​രെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ് പോ​​​​ർ​​​​ട്ട​​​​ൽ വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​വാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ലൂ​​​​ടെ 617 അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​താ​​​​യി ര​​​​ജി​​​​സ്ട്രാ​​​​ർ എം.​​​​ആ​​​​ർ. ഉ​​​​ണ്ണി പ​​​​റ​​​​ഞ്ഞു. ല​​​​ഭി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ തീ​​​​ർ​​​​പ്പു​​​​ക​​​​ല്പി​​​​ക്കാ​​​​നും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​ടെ​​​​യും സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റം​​​​ഗ​​​​ങ്ങ​​​ങ്ങ​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 25ന് ​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​സം​​​​ബ്ലി​ ഹാ​​​​ളി​​​​ൽ അ​​​​ദാ​​​​ല​​​​ത്ത് ന​​​​ട​​​​ത്തു​​​​ക. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡു​​​​മാ​​​​യി എ​​​​ത്ത​​​​ണം. വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ റ​​​​വ​​​​ന്യൂ അ​​​​ധി​​​​കൃ​​​​ത​​​​രി​​​​ൽ നി​​​​ന്നു​​​​ള്ള സാ​​​​ക്ഷ്യ​​​​പ​​​​ത്രം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ത്ത​​​​വ​​​​ർ അ​​​​വ അ​​​​ദാ​​​​ല​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ട് ന​​​​ൽ​​​​ക​​​​ണം. 19ന് ​​​​ശേ​​​​ഷം ല​​​​ഭി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പി​​​​ന്നീ​​​​ട് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ​​​​റ​​​​ഞ്ഞു. ഫോൺ: 0481 - 2731560.