ഗ​ർ​ഭ​സ്ഥശി​ശു​ക്ക​ളി​ലെ സ്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ: ദേ​ശീ​യ ശി​ല്പ​ശാ​ലയ്ക്കു തുടക്കം

11:01 PM Sep 22, 2018 | Deepika.com
കൊ​​​ച്ചി: ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​ക്ക​​​ളി​​​ലെ നൂ​​​ത​​​ന സ്കാ​​​ൻ പ​​​രി​​​ശോ​​​ധ​​​നാ രീ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ദ്വി​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​യി.

ഗ​​​ർ​​​ഭാ​​​വ​​​സ്ഥ​​​യു​​​ടെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ്കാ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ ഗ​​​ർ​​​ഭ​​​സ്ഥ​​ശി​​​ശു പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​ക്കാ​​​നു​​​ള്ള വി​​​വി​​​ധ​​​യി​​​നം പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണു ക​​​ലൂ​​​ർ ഐ​​​എം​​​എ ഹൗ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ൻ റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ആ​​​ൻ​​ഡ് ഇ​​​മേ​​​ജിം​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​(​​ഐ​​​ആ​​​ർ​​​ഐ​​​എ)​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ശി​​ല്പ​​ശാ​​ല ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​പ​​​ത് ആ​​​ഴ്ച പ്രാ​​​യ​​​മു​​​ള്ള ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​വി​​​ന്‍റെ ആ​​​ന്ത​​​രീ​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ വ​​​രെ പ​​​രി​​​ശോ​​​ധി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി വ​​​ള​​​ർ​​​ന്ന​​​താ​​​യി വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഹൃ​​​ദ​​​യം, വൃ​​​ക്ക, നാ​​​ഡീ​​​വ്യൂ​​​ഹം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നൂ​​​ത​​​ന പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ഡൗ​​​ണ്‍ സി​​​ൻ​​​ഡ്രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​നി​​​ത​​​ക ത​​​ക​​​രാ​​​റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​​ല​​​വി​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് റേ​​​ഡി​​​യോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ദ്യ കു​​​ട്ടി​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ര​​​ണ്ടാ​​​മ​​​തു ഗ​​​ർ​​​ഭം ധ​​​രി​​​ക്കു​​​ന്പോ​​​ൾ നൂ​​​ത​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ ഗ​​​ർ​​​ഭ​​​സ്ഥ​​ശി​​​ശു പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​ക്കേ​​​ണ്ട​​​ത് അ​​​ഭി​​​കാ​​​മ്യ​​​മാ​​​ണെ​​​ന്ന് വി​​ദ​​ഗ്ധ​​ർ വി​​​ല​​​യി​​​രു​​​ത്തി. ഡോ. ​​​എ​​​സ്. പ്ര​​​ദീ​​​പ്, ഡോ. ​​​നീ​​​ലം ജ​​​യി​​​ൻ, ഡോ. ​​​പി.​​​കെ. ശ്രീ​​​വാ​​​സ്ത​​​വ, ഡോ. ​​​സി. കൃ​​​ഷ്ണ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ബോ​​​ൾ​​​ഗാ​​​ട്ടി ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഐ​​​ആ​​​ർ​​​ഐ​​​എ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ. മോ​​​ഹ​​​ന​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.