തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ വർഗീയമായി ചിത്രീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ പരാമർശം സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്പി.എസ്. ശ്രീധരൻപിള്ള. മതത്തെ രാഷ്ട്രീയത്തിനു വേണ്ടി സിപിഎം ഉപയോഗിക്കുന്നതായിട്ടാണു കോടിയേരിയുടെ ലേഖനം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതേതര കക്ഷിഎന്ന നിലയിൽ സിപിഎം ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയത് ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നതിന് ഉദാഹരണമാണ്. നിയമ വ്യവസ്ഥയിൽ സമരം നടത്തുന്നവർക്കു ബിജെപി പിന്തുണ നൽകി. ക്രൈസ്തവ- ഹിന്ദു സംഘർഷങ്ങൾക്കാണ് ആർഎസ്എസിനെ വലിച്ചിഴച്ചതിലൂടെ കോടിയേരി ശ്രമിക്കുന്നതെന്നും പി.എസ്. ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരത്തെ വർഗീയമായി ചിത്രീകരിച്ചത് ആസൂത്രിത നീക്കമെന്നു ശ്രീധരൻപിള്ള
01:05 AM Sep 22, 2018 | Deepika.com