കൊച്ചി: അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കാലടി എൻഎഎസ് ഓഡിറ്റോറിയത്തിൽ നടക്കും.
അന്താരാഷ്ട്ര അധ്യക്ഷൻ പ്രവീണ്‍ തൊഗാഡിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.കെ. ഗോപിനാഥ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. ബിജിത് തുടങ്ങിയവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതിനിധി സമ്മേളനം നാളെ കാലടിയിൽ
01:05 AM Sep 22, 2018 | Deepika.com