മൂന്നാർ: മൂന്നാർ സ്പെഷൽ ട്രിബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ച് കയറുകയും സർക്കാർ ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേ കേസെടുത്ത മൂന്നാർ എസ്ഐ ക്കു സ്ഥലം മാറ്റം.
എസ്ഐ പി.ജെ. വർഗീസിനെയാണ് മൂന്നാറിൽ നിന്നും കട്ടപ്പന സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കേസെടുത്ത് രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായ സ്ഥലം മാറ്റം. എന്നാൽ സ്ഥലം മാറ്റം ശിക്ഷാനടപടിയുടെ ഭാഗമല്ലെന്നാണ് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ട്രൈബ്യൂണൽ കെട്ടിടം അതിക്രമിച്ചു കയറിയതിൽ പൊതുമുതൽ നശിപ്പിക്കൽ, ഒൗഗ്യോഗിക കൃത്യനിർവഹണ തടസം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ കേസാണ് എഎൽഎയ്ക്കു മേൽ ചുമത്തിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മണ്ണിടിച്ചിലിൽ തകർന്ന ഗവണ്മെന്റ് ആർട്സ് കോളേജ് കോളജ് വിദ്യാർഥികൾക്ക് പഠനം ഒരുക്കാനായിരുന്നു വിദ്യാർഥികളുമായെത്തിയ എംഎൽഎയും സംഘവും ട്രിബ്യൂണൽ കെട്ടിടത്തിലെത്ത് മുറികൾ തുറന്നത്.
എംഎൽഎയ്ക്കെതിരേ കേസെടുത്ത എസ്ഐക്കു സ്ഥലം മാറ്റം
12:36 AM Sep 22, 2018 | Deepika.com