കൊച്ചി: ഭാരതത്തിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പ്രവർത്തിക്കുന്ന സേവ്യർ ബോർഡ്, രാജ്യത്തെ മികച്ച കോളജുകൾക്കായി നൽകുന്ന അവാർഡ് കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിനും തേവര സേക്രഡ് ഹാർട്ട് ഓട്ടോണമസ് കോളജിനും ലഭിച്ചു.
വിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സമഗ്ര നന്മയ്ക്കുപകരിക്കുന്ന നിരവധി പദ്ധതികൾ സമഗ്രമായി നടപ്പാക്കിയതിനുള്ള അംഗീകാരമെന്ന നിലയിലാണ് സേവ്യർബോർഡിന്റെ പ്രഗത്ഭനായ മുൻ സെക്രട്ടറി ജനറൽ സി.ഹെഡ്വിജിന്റെ പേരിലുള്ള അവാർഡ് നൽകിയത്. കഴിഞ്ഞദിവസം ബംഗളൂരുവിൽ നടന്ന ദേശീയ ബോർഡ് യോഗത്തിലാണ് 2017-18 വർഷത്തെ അവാർഡ് ദേശീയ പ്രസിഡന്റ് ഫാ. ലെസ്ലി മൊറാസും സെക്രട്ടറി ജനറൽ ഡോ. അന്നമ്മ ഫിലിപ്പും ചേർന്നു പ്രഖ്യാപിച്ചത്.
മരിയൻ കോളജിനും തേവര എസ്എച്ചിനും സേവ്യർ ബോർഡ് ദേശീയ അവാർഡ്
12:36 AM Sep 22, 2018 | Deepika.com