കെഎസ്ആര്‍ടിസി അടച്ചുപൂട്ടി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കണമെന്ന് കെ. ബി. ഗണേഷ് കുമാര്‍
11:42 PM Sep 21, 2018 | Deepika.com
പത്തനാപുരം: കെഎസ്ആര്‍ടിസി അടച്ചുപൂട്ടി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കണമെന്ന് മുന്‍ ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എംഎൽഎ. എംഡി ടോമിന് തച്ചങ്കരിയുടെ ധാര്‍ഷ്ഠ്യം കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കരുത്.പൊതുജനത്തിന്റെ പണം ഉപയോഗിക്കാനുള്ള അര്‍ഹത കെഎസ്ആര്‍ടിസിക്ക് ഇല്ല. മലയോര മേഖലകളില്‍ യാത്രാ ദുരിതം രൂക്ഷമാണെന്നും ഗണേഷ് കുറ്റപ്പെടുത്തി.