മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ എം​എ​ൽ​എ​ ഭീ​ഷ​ണിപ്പെടുത്തിയതായി ആരോപണം‌

01:05 AM Sep 21, 2018 | Deepika.com
ചെ​​ങ്ങ​​ന്നൂ​​ർ: വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​കനു നേ​രേ എം​​എ​​ൽ​​എ​​ ഭീ​​ഷ​​ണി മു​ഴ​ക്കി​യ​താ​യി ആ​ക്ഷേ​പം. ചെ​​ങ്ങ​​ന്നൂ​​ർ എം​​എ​​ൽ​​എ സ​​ജി ചെ​​റി​​യാ​​നാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

ഇ​​ന്ന​​ലെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​താ​​ശ്വാ​​സ​​ഫ​​ണ്ട് ഏ​​റ്റു​​വാ​ങ്ങാ​നാ​​യി ചെ​​ങ്ങ​​ന്നൂ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​ജി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​നി​​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ക​​ഴി​​ഞ്ഞ​ ദി​​വ​​സം വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു ചെ​​ങ്ങ​​ന്നൂ​​ർ ന​​ഗ​​ര​​സ​​ഭ കൗ​​ണ്‍​സി​​ലും പാ​​ണ്ട​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തും സം​​ഭാ​​വ​​ന ന​​ൽ​​കേ​​ണ്ടെ​​ന്നു തീ​​രു​​മാ​​നം എ​​ടു​​ത്തി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.