മൂവാറ്റുപുഴ: പ്രളയ ദുരന്തത്തിൽ വീടുകളിൽ വെള്ളം കയറിയവർക്കും നാശനഷ്ടങ്ങളുണ്ടായവർക്കും സർക്കാർ അടിയന്തരമായി നൽകിയ 10,000 രൂപയുടെ ധനസഹായം അനർഹർക്കു നൽകിയതായി പരാതിയുയരുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നു യുഡിഎഫ് സെക്രട്ടറിയും കേരള കോണ്ഗ്രസ്-ജേക്കബ് ചെയർമാനുമായ ജോണി നെല്ലൂർ.
ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്യുന്നതിലൂടെ പാർട്ടി വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദുരിതാശ്വാസ വിതരണത്തിലെ അപാകതകളും ക്രമക്കേടുകളും കണ്ടെത്തി പരിഹരിക്കുന്നതിനും സമഗ്ര അന്വേഷണം നടത്തുന്നതിനും സർക്കാർ തയാറാകണമെന്നും ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കണം: ജോണി നെല്ലൂർ
12:40 AM Sep 21, 2018 | Deepika.com