കൊച്ചി: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്പോൾ തൊഴിൽ നഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് രാജ്യത്ത് പുനരധിവാസ പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള പ്രവാസി സംഗമം ആവശ്യപ്പട്ടു.
ഇക്കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിസംഗത കൈവെടിഞ്ഞ് പദ്ധതികൾക്ക് രൂപം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി. പി. ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. സലിം, നയരൂപീകരണ സമിതി ചെയർമാൻ ഡെൻസിൽ മെന്റസ്, സെക്രട്ടറിമാരായ രജനി ബാബു, സി.കെ. മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാസികൾക്ക് പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കണം: കേരള പ്രവാസി സംഗമം
11:52 PM Sep 20, 2018 | Deepika.com